keralasangeethanatakaakademi
LOADING
Kerala Sangeetha Nataka Akademi Award Presentation 2023
July 10, 2024

കൂത്ത്-കൂടിയാട്ടം എന്നീ കലാരൂപങ്ങളെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിച്ച കലാകാരനായിരുന്നു പത്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. കൂത്ത്-കൂടിയാട്ടം ആചാര്യന്‍ പത്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്വാദകര്‍ക്ക് മുമ്പില്‍ കൂത്ത്-കൂടിയാട്ടത്തിന്റെ സൗന്ദര്യം മികച്ച അവതരണങ്ങളിലൂടെ കാണിച്ചുതന്ന പ്രതിഭ കൂടിയായിരുന്നു പത്മശ്രീ.പി.കെ നാരായണന്‍ നമ്പ്യാര്‍. കലാകുടുംബത്തില്‍ ജനിച്ച അദ്ദേഹം, ഈ കലാരൂപങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും വരുംതലമുറയ്ക്ക് ചിട്ടയായ പഠനരീതികളിലൂടെ അത് പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മിഴാവ് വാദനത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിന്റെ മുമ്പില്‍ പരിചയപ്പെടുത്തുകയും ഈ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുയും ചെയതു. കൂടിയാട്ടത്തെകുറിച്ചുള്ള അമൂല്യഗ്രന്ഥങ്ങളും പത്മശ്രീ പി.കെ നാരായണന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അനുസ്മരിച്ചു. അക്കാദമിക്ക് വേണ്ടി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അന്ത്യോപചാരം അർപ്പിച്ചു.