keralasangeethanatakaakademi
LOADING








ചിറയിന്‍കീഴ് ഡോ.ജി.ഗംഗാധരന്‍ നായര്‍ പുരസ്കാരം - 2025: നാമനിര്‍ദ്ദേശം ക്ഷണിച്ചു അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്പിക്കുളള ചിറയിന്‍കീഴ് ഡോ.ജി.ഗംഗാധരന്‍ നായര്‍ പുരസ്കാരം 2025 നുള്ള നാമനിര്‍ദ്ദേശം ക്ഷണിച്ചു. അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി പത്നി കാഞ്ചന കെ. കേരള സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയതാണ് 30,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരം. പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ 2026 ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനകം കേരള സംഗീത നാടക അക്കാദമിയില്‍ നേരിട്ടോ, തപാൽ വഴിയോ സമർപ്പിക്കണം. നാമനിര്‍ദ്ദേശഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റായ https://keralasangeethanatakaakademi.in ൽ ലഭ്യമാണ്.
നാമനിർദ്ദേശം സമർപ്പിക്കേണ്ട തപാൽ വിലാസം:
സെക്രട്ടറി,
കേരള സംഗീത നാടക അക്കാദമി,
തൃശൂര്‍ - 680 020.
ഫോണ്‍ : 0487 - 2332134.