keralasangeethanatakaakademi
LOADING

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷകള്‍ നല്‍കാനുള്ള സമയപരിധി നവംബര്‍ 20 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി കരിവെള്ളുര്‍ മുരളി അറിയിച്ചു. ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്താരാഷ്ട്രനാടകോത്സവത്തിന്റെ (ITFoK) വെബ്സൈറ്റായ https://theatrefestivalkerala.com ല്‍ ലിങ്ക് ലഭ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നാടകസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. അക്കാദമി നിയോഗിക്കുന്ന സെലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇറ്റ്ഫോക്കില്‍ നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക.