HEADER

Adnbn¸v
161) ""ഇരുമ്പ് സ്ക്രാപ് വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 160) ""സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡിനുള്ള നിയമാവലിയും അപേക്ഷഫോറവും.'' 159) ""വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പന്റിനുള്ള അപേക്ഷ ഫോറവും നിയമാവലിയും.'' 158) ""ഇറ്റ്ഫോക്ക് 2024: ബാഡ്ജ് തയ്യാറാക്കുന്നതിന് പുനർക്വട്ടേഷന്‍ ക്ഷണിച്ചു.'' 157) ""ഇറ്റ്ഫോക്ക് 2024: വാഹനങ്ങള്‍ക്ക് പുനർക്വട്ടേഷന്‍ ക്ഷണിച്ചു.'' 156) ""ഇറ്റ്ഫോക്ക് 2024: പ്രോജക്ടറും അനുബന്ധ സാമഗ്രികളും ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 155) ""ഇറ്റ്ഫോക്ക് 2024: ബോർഡ്, ബാനർ എന്നിവയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു.'' 154) ""ഇറ്റ്ഫോക്ക് 2024: വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 153) ""ഇറ്റ്ഫോക്ക് 2024: ബാഡ്ജ് തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 152) ""ഇറ്റ്ഫോക്ക് 2024: സൗണ്ട് സിസ്റ്റം ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 151) ""ഇറ്റ്ഫോക്ക് 2024: വീഡിയോ ഡോക്യുമെൻ്റേഷൻ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 150) ""ഇറ്റ്ഫോക്ക് 2024: ബാഗ് തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 149) ""ഇറ്റ്ഫോക്ക് 2024: ഡിജിറ്റൽ ഫോട്ടോ ഡോക്യൂമെൻ്റെഷന് ക്വട്ടേഷൻ ക്ഷണിച്ചു.'' 148) ""ഇറ്റ്ഫോക്ക് 2024: ഫെസ്റ്റിവൽ ബുക്ക് പ്രിൻ്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 147) ""ഇറ്റ്ഫോക്ക് 2024: ഡെയ്ലി ബുള്ളറ്റിൻ പ്രിൻ്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 146) ""ഇറ്റ്ഫോക്ക് 2024: ടീ ഷർട്ട് നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 145) ""ഇറ്റ്ഫോക്ക് 2024: ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 144) ""ഇറ്റ്ഫോക്ക് 2024: വെളിച്ചം ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 143) ""എസി സർവ്വീസ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 142) ""മരം മുറിക്കുന്നതിന് പുനര്‍ക്വട്ടേഷന്‍ ക്ഷണിച്ചു.'' 141) ""മരം മുറിച്ചുമാറ്റുന്നതിന് പുനർ ക്വട്ടേഷൻ ക്ഷണിച്ചു.'' 140) ""ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.'' 139) ""മരം മുറിച്ചുമാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 138) ""ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവം നവംബർ 11 ന് ആരംഭിക്കും.'' 137) ""ഷഡ്കാല ഗോവിന്ദ മാരാർ സംഗീതോത്സവം: ക്വട്ടേഷൻ ക്ഷണിച്ചു.'' 136) ""കുഴൽ കിണർ കുഴിക്കു ന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 135) ""സെക്യൂരിറ്റി സിസ്റ്റം: പുതുക്കിയ ക്വട്ടേഷൻ ക്ഷണിച്ചു.'' 134) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഒക്ടോബർ 20 മുതൽ ആലപ്പുഴയിൽ.'' 133) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഒക്ടോബർ 16 മുതൽ മലയൻകീഴ്.'' 132) ""സെക്യൂരിറ്റി സിസ്റ്റം: ക്വട്ടേഷൻ ക്ഷണിച്ചു.'' 131) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം കായംകുളത്ത്: ക്വട്ടേഷൻ ക്ഷണിച്ചു.'' 130) ""സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം അവാർഡ് സമർപ്പണം ഒക്ടോബർ ഒൻപത്, പത്ത് തീയ്യതികളിൽ.'' 129) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഒക്ടോബർ 13 മുതൽ പന്തളത്ത്.'' 128) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഒക്ടോബർ നാല് മുതൽ ചേമഞ്ചേരിയിൽ.'' 127) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ഒക്ടോബർ മൂന്ന് മുതൽ വാഴക്കുളത്ത്.'' 126) ""സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം അവാർഡ് സമർപ്പണം: ക്വട്ടേഷൻ ക്ഷണിച്ചു.'' 125) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ചേരിക്കലിൽ: ക്വട്ടേഷൻ ക്ഷണിച്ചു.'' 124) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം മലയിൻകീഴിൽ: ക്വട്ടേഷൻ ക്ഷണിച്ചു.'' 123) ""നെറ്റ് വാച്ച്മാൻ: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.'' 122) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം വാഴക്കുളത്ത്: ക്വട്ടേഷൻ ക്ഷണിച്ചു.'' 121) ""കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം വടകരയില്‍: ക്വട്ടേഷന്‍ ക്ഷണിച്ചു.'' 120) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം സെപ്തംബർ 28 മുതൽ കരിവെള്ളൂരിൽ.'' 119) ""സെപ്തംബർ 27 മുതൽ ചിറ്റൂരിൽ കേരള സംഗീത നാടക അമേച്വർ നാടകോത്സവം.'' 118) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം കരിവെള്ളൂരിൽ: ക്വട്ടേഷൻ ക്ഷണിച്ചു.'' 117) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം ചിറ്റൂരിൽ: ക്വട്ടേഷൻ ക്ഷണിച്ചു.'' 116) ""കലാകാര പെൻഷനുള്ള പരിഷ്കരിച്ച ചട്ടവും, അപേക്ഷഫോമും.'' 115) ""സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണം: സംഘാടകസമിതി രൂപീകരണം സെപ്തംബർ 18 ന്.'' 114) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം സെപ്തംബർ 20 മുതൽ കാസർകോട് മുന്നാട് .'' 113) ""കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം കോട്ടയ്ക്കലിൽ.'' 112) ""കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം മുന്നാട്: ക്വട്ടേഷന്‍ ക്ഷണിച്ചു.'' 111) ""കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം കോട്ടക്കലില്‍: ക്വട്ടേഷന്‍ ക്ഷണിച്ചു.'' 110) ""ദേശീയ ഫോക് ഫെസ്റ്റിവൽ വെള്ളിനേഴിയിൽ.'' 109) ""ദേശീയ ഫോക് ഫെസ്റ്റിവൽ: ക്വട്ടേഷൻ ക്ഷണിച്ചു.'' 108) ""അംശാദയം അടക്കുന്നതിനുള്ള തീയ്യതി നവംബര്‍ 30 വരെ നീട്ടി.'' 107) ""ഇറ്റ്ഫോക്ക് 2023: മാധ്യമ അവാർഡ് വിതരണം 18ന്.'' 106) ""സംസ്ഥാന അമേച്വര്‍ നാടകോത്സവം: സംഘാടനത്തിന് അപേക്ഷ ക്ഷണിച്ചു.'' 105) ""കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്വർ നാടകോത്സവം 16 ന് ഡൽഹിയിൽ.'' 104) ""കേരള സംഗീത നാടക അക്കാദമി അവാർഡ് വിതരണം ജൂലൈ 9ന്.'' 103) ""ഫോട്ടോ കോപ്പിയര്‍ മെഷിന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 102) ""കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.'' 101) ""കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം പ്രോഗ്രാം ഷെഡ്യൂള്‍.'' 100) ""ഫ്രാങ്കിങ് മെഷീൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 99) ""കേരള സംഗീത നാടക അക്കാദമി അറുപത്തിയഞ്ചാം വാർഷികാഘോഷം പ്രോഗ്രാം ഷെഡ്യൂൾ.'' 98) ""അമേച്വർ നാടക നിർമ്മാണം - പ്രോത്സാഹന പദ്ധതിയുടെ ധനസഹായത്തിന് തെരഞ്ഞെടുത്ത 20 നാടകങ്ങൾ.'' 97) ""ലൈറ്റ് ആന്റ് സൗണ്ട് സിസ്റ്റം, എയര്‍ കണ്ടീഷനിങ് സംവിധാനം എന്നിവ ഓപ്പറേറ്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 96) ""അക്കാദമി കാൻ്റീൻ നടത്തിപ്പിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 95) ""ഇറ്റ്‌ഫോക്ക്: 2023 സമാപന ചടങ്ങ്.'' 94) ""ഇറ്റ്‌ഫോക്ക്: 2023 ക്ഷണ കത്ത്.'' 93) ""ഇറ്റ്‌ഫോക്ക്: 2023 പ്രോഗ്രാം പട്ടിക.'' 92) ""ഇറ്റ്‌ഫോക്ക്: ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.'' 91) ""ഇറ്റ്‌ഫോക്ക്: ഡിജിറ്റല്‍ ഫോട്ടോ ഡോക്യുമെൻ്റേഷന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 90) ""ഇറ്റ്ഫോക്ക്: വീഡിയോ ഡോക്യുമെൻ്റേഷന് ക്വട്ടേഷൻ ക്ഷണിച്ചു.'' 89) ""ഇറ്റ്ഫോക്ക്: വെളിച്ചം ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.'' 88) ""ഇറ്റ്‌ഫോക്ക്‌: ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 87) ""ഇറ്റ്‌ഫോക്ക്‌: ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 86) ""ഇറ്റ്‌ഫോക്ക്‌: പ്രൊജക്ടറും അനുബന്ധ സാമഗ്രികളും ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 85) ""നാല് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 84) ""ഏസി സര്‍വ്വീസ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 83) ""കേരള സംഗീത നാടക അക്കാദമി: പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.'' 82) ""നാടക നിര്‍മ്മാണത്തിന് അപേക്ഷിക്കുന്നതിന് അമേച്വര്‍ കലാസമിതികള്‍ക്കുള്ള നിയമാവലിയും അപേക്ഷ ഫോറവും.'' 81) ""പ്രവാസി അമേച്വര്‍ നാടകോത്സവത്തിന്റെ പരിഷ്‌കരിച്ച നിയമാവലി.'' 80) ""പ്രവാസി അമേച്വര്‍ നാടകോത്സവത്തിന്റെ അപേക്ഷ ഫോറം.'' 79) ""ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാറിൻ്റെ പകര്‍പ്പും ഹാജരാക്കണം.'' 78) ""എസി സര്‍വ്വീസ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 77) ""കേരള സംഗീത നാടക അക്കാദമി വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു.'' 76) ""രണ്ട് കോടി രൂപ ധനസഹായത്തിന് 50 പ്രൊഫഷണല്‍ നാടകങ്ങള്‍ തെരഞ്ഞെടുത്തു.'' 75) ""അക്കാദമിയില്‍ സെക്യൂരിറ്റി സിസ്‌റ്റം ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 74) ""ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം.'' 73) ""ലേ-ഔട്ട് നിര്‍വഹിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 72) ""കവര്‍ ഡിസൈന്‍ നിര്‍വഹിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 71) ""ഡി.ടി.പി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.'' 70) ""കേരള സംഗീത നാടക അക്കാദമി വെബ് സൈറ്റ് രൂപകല്പന ചെയ്യുന്നതിനുള്ള കോറിജെൻ്റം നോട്ടീസ്'' 69) ""ഇറ്റ്ഫോക്ക് വെബ് സൈറ്റ് രൂപകല്പന ചെയ്യുന്നതിനുള്ള കോറിജെൻ്റം നോട്ടീസ്'' 68) ""ഇറ്റ്‌ഫോക്ക് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു'' 67) ""കേരള സംഗീത നാടക അക്കാദമി വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു'' 66) ""ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി'' 65) ""ഏകപാത്ര നാടകോത്സവം: കൊല്ലത്ത് ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 64) ""ഏകപാത്ര നാടകോത്സവം: കൊല്ലത്ത് ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 63) ""ഏകപാത്ര നാടകോത്സവം: റാന്നിയില്‍ ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 62) ""ഏകപാത്ര നാടകോത്സവം: റാന്നിയില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 61) ""കേരള സംഗീത നാടക അക്കാദമി സീനിയര്‍ കഥാപ്രസംഗ മഹോത്സവത്തിലേക്ക് 30 കാഥികരെ തെരഞ്ഞെടുത്തു'' 60) ""കേരള സംഗീത നാടക അക്കാദമിയില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 59) ""എല്‍ ഡി ക്ലര്‍ക്കുമാര്‍ക്ക് യു ഡി ക്ലര്‍ക്കുമാരായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവ് / തീയ്യതി 11-08-2022'' 58) ""ഏകപാത്ര നാടകോത്സവം: കട്ടപ്പനയില്‍ ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 57) ""ഏകപാത്ര നാടകോത്സവം: കട്ടപ്പനയില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 56) ""ഏകപാത്രനാടകോത്സവം: മുളന്തുരുത്തിയില്‍ ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 55) ""ഏകപാത്ര നാടകോത്സം: മുളന്തുരുത്തിയില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 54) ""കലാകാര പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള പരിഷ്‌കരിച്ച ചട്ടങ്ങള്‍'' 53) ""അക്കാദമി കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 52) ""ഏകപാത്രനാടകോത്സവം: പാലക്കാട് ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 51) ""ഏകപാത്ര നാടകോത്സം :എറണാകുളത്ത് ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 50) ""ഏകപാത്രനാടകോത്സവം: എറണാകുളത്ത് ലൈറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 49) ""ഏകപാത്ര നാടകോത്സം: പാലക്കാട് ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 48) ""കേരള സംഗീത നാടക അക്കാദമി സോളോ തിയേറ്റര്‍ ഫെസ്റ്റിവല്‍ ജൂലൈ 18 മുതല്‍ തൃശ്ശൂരില്‍'' 47) ""കേളി മാസിക അച്ചടിക്കുന്നതിന് പുനര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു'' 46) ""ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് അന്തിമപട്ടിക പ്രസിദ്ധീകരിച്ചു'' 45) ""വയനാട്ടിലെഏകപാത്ര നാടകോത്സവം: ലെറ്റ്, ജനറേറ്റര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 44) ""വയനാട്ടിലെ ഏകപാത്ര നാടകോത്സവം: ശബ്ദ സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 43) ""കേളി മാഗസിന്‍ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 42) ""കേരള സംഗീത നാടക അക്കാദമി വെബ്‌സൈറ്റ് രൂപകല്‍പന ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 41) ""കേരള സംഗീത നാടക അക്കാദമി ഇറ്റ്‌ഫോക്ക് വെബ്‌സൈറ്റ് രൂപകല്പന ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 40) ""ധനസഹായത്തിന് അര്‍ഹരായ 22 ചാക്യാര്‍കൂത്ത് കലാകാരന്മാരുടെ പട്ടിക കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചു'' 39) ""ധനസഹായത്തിന് അര്‍ഹരായ 25 കഥാപ്രസംഗ കലാകാരന്മാരുടെ (ജൂനിയര്‍) പട്ടിക കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചു'' 38) ""ധനസഹായത്തിന് അര്‍ഹരായ 25 ഓട്ടന്‍തുള്ളല്‍ കലാകാരന്മാരുടെ പട്ടിക കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചു'' 37) ""കേരള സംഗീത നാടക അക്കാദമി : ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരുടെ താല്‍കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു'' 36) ""ഏകപാത്ര നാടകോത്സവം : കാഞ്ഞങ്ങാട് ലൈറ്റ്, ജനറേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 35) ""ഏകപാത്ര നാടകോത്സവം : കാഞ്ഞങ്ങാട് ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 34) ""ഏകപാത്ര നാടകോത്സവം : കണ്ണൂരില്‍ ശബ്ദസംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 33) ""ഏകപാത്രം നാടകോത്സവം : കണ്ണൂരില്‍ ലൈറ്റ്, ജനറേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു'' 32) ""വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള വ്യവസ്ഥകള്‍'' 31) ""സി.സി.ടി.വി അനുബന്ധ പ്രവൃത്തികള്‍: പുനര്‍ക്വട്ടേഷന്‍ ക്ഷണിച്ചു'' 30) ""അശരണരും രോഗബാധിതരുമായ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ചികിത്സ സഹായത്തിനുള്ള വ്യവസ്ഥകളും നിബന്ധനകളും'' 29) ""അശരണരും രോഗബാധിതരുമായ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ചികിത്സ സഹായത്തിനുള്ള അപേക്ഷ ഫോറം'' 28) ""സി.സി.ടി.വി അനുബന്ധ പ്രവൃത്തികള്‍ : ക്വട്ടേഷന്‍ ക്ഷണിച്ചു'' 27) ""കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ മെയ് ഒന്‍പതിന് മന്ത്രി വിതരണം ചെയ്യും'' 26) ""മെയ് ഒന്‍പത് മുതല്‍ കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം കോഴിക്കോട്'' 25) ""കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവങ്ങളിലേക്കുള്ള 50 ഏകപാത്ര നാടകങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു'' 24) "" പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് രണ്ടു കോടിരൂപയുടെ ധനസഹായത്തിനുളള നിയമാവലി'' 23) "" കേരള സംഗീത നാടക അക്കാദമി ഞാറയ്ക്കലില്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം: ലൈറ്റ്‌, ജനറേറ്റര്‍ എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു '' 22) "" കേരള സംഗീത നാടക അക്കാദമി ഞാറയ്ക്കലില്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം: ശബ്ദ്‌സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു '' 21) "" കേരള സംഗീത നാടക അക്കാദമി കോഴിക്കോട്‌ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം: ശബ്ദ്‌സംവിധാനം ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു '' 20) "" കേരള സംഗീത നാടക അക്കാദമി കോഴിക്കോട്‌ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം: ലൈറ്റ്‌ ,ജനറേറ്റര്‍ എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു '' 19) ""കേരള സംഗീത നാടക അക്കാദമി കാന്റീന്‍ നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു '' 18) "" കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം ഏപ്രില്‍ എട്ട് മുതല്‍ തിരുവനന്തപുരത്ത്‌ '' 17) ""കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം ഏപ്രില്‍ മൂന്നു മുതല്‍ കൊല്ലത്ത്‌'' 16) ""മതിലകത്ത് ത്രിദിന തെരുവ് നാടകോത്സവവുമായി കേരള സംഗീത നാടക അക്കാദമി'' 15) "" കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം എടക്കളത്തൂരില്‍'' 14) "" കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം മാര്‍ച്ച് 26-ാം തീയതി‍ ‌ ഷൊർണൂരിൽ സംഘടിപ്പിക്കും'' 13) "" കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം മാര്‍ച്ച് 22 മുതല്‍ 25‍ വരെ ചങ്ങമ്പുഴ പാർക്ക്, എറണാകുളത്ത്‌ സംഘടിപ്പിക്കും'' 12) "" കേരള സംഗീത നാടക അക്കാദമിയുടെ മാര്‍ച്ച് 16 മുതല്‍ കണ്ണൂര്‍ മയ്യില്‍ അമേച്വര്‍ നാടകോത്സവം സംഘടിപ്പിക്കും'' 11) "" കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു'' 10) "" കൊടുങ്ങല്ലൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം മാര്‍ച്ച് 10 മുതല്‍ 16 വരെ'' 09) "" കേരള സംഗീത നാടക അക്കാദമി : വേലൂരിലെ അമേച്വര്‍ നാടകോത്സവത്തിൻ്റെ ഉദ്ഘാടനം നാളെ'' 08) "" റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു'' 07) "" കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം കാസര്‍കോട് നടക്കാവില്‍'' 06) ""പ്രൊജക്ട് അസിസ്റ്റന്റ് നിയമനം- അപേക്ഷ ഫെബ്രുവരി 15 വരെ സമര്‍പ്പിക്കാം'' 05) ""Izt«j³ t\m«okv \¼À 7/F1/2020'' 04) "" പുസ്‌തകക്കാലം പുസ്തക പ്രകാശനം 2022 ജനുവരി 6 ന്, വൈകിട്ട് 5 മണി.'' 03) "" നിരീക്ഷണകാലം ദീർഘിപ്പിക്കൽ.'' 02) "" ഹോപ്പ് ഫെസ്റ്റ് 21 ഇ-കലണ്ടർ.'' 01) "" ഹോപ്പ് ഫെസ്റ്റ് 21 ഇ-ബുക്ക്.''

tIcf kwKoX \mSI A¡m-Zan

tIcf kwKoX \mSI A¡m-Zan 26 G{]n 1958\v hnhn[ kwKo-X, \r¯, \mSI cq]-§-sfbpw \mS³ Iem-cq-]-§-sfbpw ]cn-t]m-jn-¸n-¡p-hm\pw kwc-£n-¡m-\p-ambn Øm]n-X-am-bn. IqSm-sX, Ncn-{X-]-c-ambpw kmwkvIm-cn-I-]-c-ambpw {]m[m-\y-ap-Å-hbpw ZpÀe-`-amb Iem-cq-]-§sf kwc-£n-¡p-Ibpw Ah-sb-¸-än-bpÅ hnh-c-§Ä tiJ-cn-¡p-Ibpw kq£n-¡p-Ibpw sN¿p¶p. CXc kam-\-X-I-fpÅ kwKoX \mSI A¡m-Zan \yqUÂln t]mepÅ Øm]-\-§-fp-ambn ­­­­­­­­­­kl-I-cn-¨v ]e Øm]-\-§Ä¡pw ‘A^n-en-tb-j³’ \ÂIp-I, AXpey {]Xn-`-I-fm-bpÅ Iem-Im-c³amÀ¡v AhmÀUp-I-fpw, s^tem-jn-¸p-Ifpw \ÂIpIbpw sNbvXphcp-¶p. A¡m-Zan AXnsâ e£y-§Ä \nd-th-äp-¶-Xn-\mbn skan-\m-dp-Ifpw hÀ¡vtjm-¸p-Ifpw kwL-Sn-¸n-¡m-dpWvSv­­.

IqSpXÂ Adnbphm³

വാർത്ത

  • "കേരള സംഗീത നാടക അക്കാദമി : കലാപരിശീലന സ്റ്റൈപ്പന്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി ദീര്‍ഘിപ്പിച്ചു.''
    വിദ്യാര്‍ത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി നല്‍കുന്ന സ്റ്റൈപ്പന്റിന് അപേക്ഷിക്കാനുള്ള തീയ്യതി ദീര്‍ഘിപ്പിച്ചു .പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റൈപ്പന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, ഓട്ടന്‍തുള്ളല്‍, ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. സ്റ്റൈപ്പന്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കുക. അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in
    ല്‍ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രക്ഷിതാവിന്റെ വാര്‍ഷികവരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഏപ്രില്‍ 20 നകം അക്കാദമി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു. ഫോണ്‍: 0487-2332134.


  • "പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.''
    കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് നല്‍കുന്ന സംസ്ഥാന അവാര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സംഘങ്ങള്‍ക്കാണ് ആവശ്യമായ രേഖകളും സാക്ഷ്യപത്രവും സഹിതം ഇതിലേക്ക് അപേക്ഷിക്കാന്‍ കഴിയുക. അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണല്‍ നാടകസംഘങ്ങളാണ് അപേക്ഷിക്കേണ്ടത് . ഒരു നാടകസംഘത്തിന് ഒരു നാടകം മാത്രമേ അവാര്‍ഡിന് അയക്കാന്‍ കഴിയുകയുള്ളു. സ്‌ക്രിപ്റ്റിന്റെ ഡി.ടിപി ചെയ്ത അഞ്ചുകോപ്പി, 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യമായി നാടകം അവതരിപ്പിച്ചതിന്റെ രേഖ ,നാടക അവതരണത്തിന്റെ വീഡിയോ അടങ്ങിയ പെന്‍ഡ്രൈവ്, നാടകകൃത്തിന്റെ സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 2024 ഏപ്രില്‍ 22 നകം അക്കാദമിയില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി ദീര്‍ഘിപ്പിക്കുകയോ, വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയോ ചെയ്യില്ലെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. നാലംഗ വിദഗ്ദ സമിതി അപേക്ഷകള്‍ പരിശോധിച്ച് പരമാവധി പത്ത് നാടകങ്ങളെ മത്സരത്തിന് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരണം നടത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്.


  • "സംസ്ഥാനതല കലാമത്സരങ്ങള്‍: വിധി നിര്‍ണ്ണയം നടത്തുന്നതിന് ജൂറി പാനല്‍ അംഗങ്ങളാകുന്നതിന് അപേക്ഷക്ഷണിച്ചു.''
    ജില്ലാ - സംസ്ഥാനതലത്തില്‍ വിവിധ ഔദ്യോഗിക കലാമത്സരങ്ങള്‍ വിധിനിര്‍ണ്ണയം ചെയ്യുന്നതിന് ആവശ്യമായ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ജൂറി പാനല്‍ ഉണ്ടാക്കുന്നതിന് കേരള സംഗീത നാടക അക്കാദമി ഉദ്ദേശിക്കുന്നു. അക്കാദമിയുടെ പരിധിയില്‍പ്പെടുന്ന സംഗീതം, നൃത്തം, നാടകം, കൂത്ത്, കൂടിയാട്ടം, കഥകളി, വാദ്യകലകള്‍, കഥാപ്രസംഗം, മാജിക്, മിമിക്രി, എന്നീ കലാമേഖലയിലും അവയുടെ ഉപവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രവര്‍ത്തനമേഖല, പ്രവൃത്തി പരിചയം, അതാതുമേഖലകളിലെ അടിസ്ഥാന യോഗ്യതകള്‍ എന്നിവ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വിശദമായ ബയോഡാറ്റ 2023 ഡിസംബര്‍ 7-ാം തീയതി വൈകീട്ട് 4 മണിക്കുള്ളില്‍ അക്കാദമിയിലേക്ക് അയക്കേണ്ടതാണ്.
    അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ - 680 020., ഫോണ്‍ : 0487 -2332134.
    ഇമെയില്‍: ksnakademi@gmail.com


  • ""പത്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു.''
    കൂത്ത്-കൂടിയാട്ടം എന്നീ കലാരൂപങ്ങളെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിച്ച കലാകാരനായിരുന്നു പത്മശ്രീ പി.കെ. നാരായണന്‍ നമ്പ്യാരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. കൂത്ത്-കൂടിയാട്ടം ആചാര്യന്‍ പത്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്വാദകര്‍ക്ക് മുമ്പില്‍ കൂത്ത്-കൂടിയാട്ടത്തിന്റെ സൗന്ദര്യം മികച്ച അവതരണങ്ങളിലൂടെ കാണിച്ചുതന്ന പ്രതിഭ കൂടിയായിരുന്നു പത്മശ്രീ.പി.കെ നാരായണന്‍ നമ്പ്യാര്‍. കലാകുടുംബത്തില്‍ ജനിച്ച അദ്ദേഹം, ഈ കലാരൂപങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും വരുംതലമുറയ്ക്ക് ചിട്ടയായ പഠനരീതികളിലൂടെ അത് പകര്‍ന്നു നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മിഴാവ് വാദനത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിന്റെ മുമ്പില്‍ പരിചയപ്പെടുത്തുകയും ഈ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുയും ചെയതു. കൂടിയാട്ടത്തെകുറിച്ചുള്ള അമൂല്യഗ്രന്ഥങ്ങളും പത്മശ്രീ പി.കെ നാരായണന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അനുസ്മരിച്ചു. അക്കാദമിക്ക് വേണ്ടി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അന്ത്യോപചാരം അർപ്പിച്ചു.


  • ""അന്താരാഷ്ട്ര നാടകോത്സവം: അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി.''
    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷകള്‍ നല്‍കാനുള്ള സമയപരിധി നവംബര്‍ 20 വരെ നീട്ടിയതായി അക്കാദമി സെക്രട്ടറി കരിവെള്ളുര്‍ മുരളി അറിയിച്ചു. ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്താരാഷ്ട്രനാടകോത്സവത്തിന്റെ (ITFoK) വെബ്സൈറ്റായ https://theatrefestivalkerala.com ല്‍ ലിങ്ക് ലഭ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള നാടകസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. അക്കാദമി നിയോഗിക്കുന്ന സെലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇറ്റ്ഫോക്കില്‍ നാടകം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക.


  • ""ഇറ്റ്‌ഫോക്ക് 2024 : അപേക്ഷ ക്ഷണിച്ചു.''
    കേരള സംഗീത നാടക അക്കാദമി നടത്തുന്ന കേരളത്തിന്റെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള(ഇറ്റ്‌ഫോക്ക്) ഒരുക്കങ്ങള്‍ ആരംഭിച്ചു. അക്കാദമി 2008 ല്‍ ആരംഭിച്ച ഇറ്റ്‌ഫോക്ക് ഇതിനകം ലോകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. 2024 ഫെബ്രുവരില്‍ നടക്കുന്ന നാടകോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാസംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇറ്റ്ഫോക്കിന്റെ വെബ്സൈറ്റായ https://theatrefestivalkerala.com ല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. നാടകത്തേയും നാടകസംഘത്തേയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നല്‍കണം. പൂര്‍ണ്ണവിവരങ്ങള്‍ നല്‍കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. 2023 നവംബര്‍ 15 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് mailitfok@gmail.com എന്ന വിലാസത്തിലോ 8593886482 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്‌.


  • ""കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളില്‍ ഒക്ടോബര്‍ ഒന്‍പത്, പത്ത് തീയ്യതികളില്‍ നടത്തും.''
    കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും. മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് രാത്രി ഏഴു മണിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ വള്ളുവനാട് ബ്രഹ്‌മയുടെ 'രണ്ടു നക്ഷത്രങ്ങള്‍' എന്ന നാടകം അരങ്ങേറും. അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് 3.30 ന് പ്രശസ്ത ഗായകന്‍ അലോഷി നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് പ്രൊഫഷണല്‍ നാടക മത്സരത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ നാടകം 'നത്ത് മാത്തന്‍ ഒന്നാം സാക്ഷി' അരങ്ങേറും. വന്‍നഗരങ്ങളില്‍ മാത്രം സംഘടിപ്പിച്ചിരുന്ന അവാര്‍ഡ് നിശ ഗ്രാമത്തില്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വിവിധതുറയിലുള്ളവരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യരക്ഷാധികാരിയായും എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, എം.എല്‍.എ മാരായ പി.നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീക്ക, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി, എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, അഡ്വ. മുഹമ്മദ് സക്കീര്‍, ബഷീര്‍ കൂട്ടായി, പി. ജ്യോതിബാസ്, എ.ശിവദാസന്‍, ശിവദാസ് ആറ്റുപുറം, ഇ സിന്ധു, എ.എം രോഹിത്ത്, കെ.എന്‍ ഉദയന്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു.
    ഡോ.കെ.ടി.ജലില്‍, എം.എല്‍.എ സംഘാടകസമിതി ചെയര്‍മാനും സി.രാമകൃഷ്ണന്‍, സി.വി. സുബൈദ, കഴുങ്കില്‍ മജീദ്, കെ.ജി.ബാബു, നസീറ, സി.ഒ. ശ്രീനിവാസന്‍, ശാലിനി, കുഞ്ഞുട്ടി, അഡ്വ.പി.പി. മോഹന്‍ദാസ്, ആരിഫ നസീര്‍, ഫൈസല്‍ എടശ്ശേരി, അഫ്‌സല്‍, ടി. സത്യന്‍, സുധാകരന്‍, വിശ്വന്‍ എടപ്പാള്‍, ബാപ്പു എടപ്പാള്‍, ഉദയന്‍ എടപ്പാള്‍, ഡോ. സായി എന്നിവര്‍ സംഘാടക സമിതി വൈസ്ചെയര്‍മാന്‍മാരും ആണ്.
    അഡ്വ.കെ.വിജയന്‍ ആണ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍. അഡ്വ.ആര്‍. ഗായത്രി, വി.വി.രാമകൃഷ്ണന്‍, പി.പി. വാസുദേവന്‍, ബാബു തവനൂര്‍, പി. പ്രഭാകരന്‍, കെ. പ്രഭാകരന്‍, പ്രഭാകരന്‍ നടുവട്ടം, ദാസ് കുറ്റിപ്പാല, സി. ബാലസുബ്രഹ്‌മണ്യന്‍, ജാഫര്‍ കുറ്റിപ്പുറം, രാജഗോപാലന്‍ ഇ., സജികുമാര്‍ പി.വി, നജീബ് എം.എ, ഗിരീഷ് അയിലക്കാട് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി പി.പി ബിജോയിയെയും കണ്‍വീനറായി ഫാറൂഖ് മുല്ലപ്പൂവിനെയും തെരഞ്ഞെടുത്തു. ഫുഡ് ആന്റ് അക്കൊമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രഭാകരനും കണ്‍വീനര്‍ സി.രാഘവനുമാണ്. സാംസ്‌കാരിക ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ പത്തില്‍ അഷറഫും കണ്‍വീനര്‍ ഇ.വി അനീഷും സോഷ്യമീഡിയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ ഗായത്രിയും കണ്‍വീനര്‍ പി.പ്രവീണുമാണ്. സംഘാടകസമിതിയുടെ അടുത്ത യോഗം സെപ്തംബര്‍ 25 ന് നടത്തുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.


  • ""കേരളത്തിന്റെ കലാഗ്രാമമായ വെള്ളിനേഴിയില്‍ ദേശീയ ഫോക് ഫെസ്റ്റിവല്‍: സെപ്തംബര്‍ പത്തിന് തിരിതെളിയും.''
    കേരളത്തിന്റെ കലാഗ്രാമമെന്ന് പേരുകേട്ട പാലക്കാട്ടെ വെളളിനേഴി കലാഗ്രാമ മന്ദിരത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ത്രിദിന ദേശീയ ഫോക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരേ സ്വരത്തില്‍ ക്ലാസിക്കല്‍ കലയെ കുറിച്ച് വാചാലമാകുന്ന വെള്ളിനേഴിയുടെ മണ്ണിലേക്ക് ഇതിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാരാണ് വ്യത്യസ്ത ഗോത്രകലാരൂപങ്ങളുമായി എത്തുന്നത്. സെപ്തംബര്‍ പത്തിന് ദേശീയ ഫോക് ഫെസ്റ്റിവലിന് വെള്ളിനേഴിയില്‍ തുടക്കം കുറിക്കും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പദ്ധതിയനുസരിച്ച്, സംഘാടക സമിതിയുടെ(വെള്ളിനേഴി) സഹകരണത്തത്തോടെയാണ് കേരള സംഗീത നാടക അക്കാദമി ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലകളുടെ മുഴുവന്‍ തായ്കുലമായ ഗോത്രജീവിതത്തിന്റെ നേര്‍സാക്ഷ്യമായ ഗോത്രകലാരൂപങ്ങളുടെ പ്രൗഢിയും പ്രാധാന്യവും തിരിച്ചറിഞ്ഞാണ് അക്കാദമി ഇത്തരമൊരു മേളയുടെ സംഘാടനത്തിന് മുന്‍കൈ എടുത്തത്. ക്ലാസിക്കല്‍ കലകളുടെ മണ്ണായ വെള്ളിനേഴിയില്‍ തന്നെ ഇത്തരമൊരു മേളയ്ക്ക് അരങ്ങൊരുക്കുന്നതും അതിന്റെ വ്യത്യസ്തതയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. മാനവജീവിതത്തിന്റെ അടരുകളെ പാട്ടായും ആട്ടമായും ആവിഷ്‌കരിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാരാണ് വ്യത്യസ്ത ഗോത്രകലാരൂപങ്ങളുമായി വെള്ളിനേഴിയുടെ മണ്ണില്‍ ചരിത്രം രചിക്കാന്‍ എത്തുന്നത്. ഇതില്‍ പല കലാരൂപങ്ങളും ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ചെണ്ടയുടെയും വാദ്യവൃന്ദങ്ങളുടെയും കഥകളിയുടെയും മറ്റ് ക്ലാസിക്കല്‍ കലാരൂപങ്ങളുടെയും അരങ്ങും അണിയറയുമായ വെള്ളിനേഴി മൂന്നുനാള്‍ ഗോത്രവാദ്യങ്ങളുടെയും ഈറക്കുഴലുകളുടെയും തുടിയുടെയും താളമേളങ്ങളിലും ചിലമ്പൊച്ചകളിലും ഉണര്‍ന്നു മുഖരിതമാകും. സെപ്തംബര്‍ പത്തിന് വൈകീട്ട് അഞ്ചിന് പി.മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.എം.വി നാരായണന്‍ മേള ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖപ്രഭാഷണം നടത്തും. അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്‍.അജയന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയലക്ഷ്മി.കെ, ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് അംഗം ഒ.ഗോപാലകൃഷ്ണന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഒ.വിജയകുമാര്‍,അക്കാദമി അംഗങ്ങളായ പെരിങ്ങോട് ചന്ദ്രന്‍, അപ്പുക്കുട്ടന്‍ സ്വരലയം എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.രാമന്‍കുട്ടി നന്ദിയും പറയും
    മൂന്നാംദിനമായ സെപ്തംബര്‍ 12 ന് വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനം അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
    ജീവിതത്തിന്റെ അലയൊലിയുമായി ഗൂമര്‍ മുതല്‍ ചക്രി വരെ അരങ്ങില്‍
    പച്ചയായ ജീവിതത്തിന്റെ നേര്‍സാക്ഷ്യവുമായി രാജസ്ഥാന്‍,ഗോവ,ഒറീസ്സ,ഛത്തീസ്ഗഢ്,മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്‍പത് ഗോത്രകലാരൂപങ്ങള്‍ ദേശീയ ഫോക് ഫെസ്റ്റിവലില്‍ അരങ്ങേറും.മേളയുടെ ആരംഭദിനമായ സെപ്തംബര്‍ പത്തിന് വൈകീട്ട് ഏഴുമണിക്ക് രാജസ്ഥാനില്‍ നിന്നുളള ഗൂമര്‍ എന്ന കലാരൂപവും 7.40 ന് ഛത്തീസ്ഗഢില്‍ നിന്നുള്ള റൗട്ട് നാച്ചാ എന്ന കലാരൂപവും 8.20 ന് ഗോവയില്‍ നിന്നുള്ള സമയ് എന്ന കലാരൂപവും അരങ്ങിലെത്തും.
    രണ്ടാംദിനമായ സെപ്തംബര്‍ 11 ന് വൈകീട്ട് ഏഴുമണിക്ക് ഗുജറാത്തില്‍ നിന്നുള്ള കലാരൂപമായ ഡാണ്‍ഡിയ രാസും 7.40 ന് ഒറീസ്സയിലെ ദല്‍ഖായിയും 8.20 ന് രാജസ്ഥാനില്‍ നിന്നുള്ള കല്‍ബെലിയയും അരങ്ങിലെത്തും.
    സമാപനദിനമായ സെപ്തംബര്‍ 12 ന് വൈകീട്ട് ഏഴിന് മധ്യപ്രദേശിലെ ബധായിയും 7.40 ന് ഗുജറാത്തിലെ ഹുഡോയും 8.20 ന് രാജസ്ഥാനിലെ ചക്രിയും അരങ്ങില്‍ എത്തും. ഇതുകൂടാതെ മേളയുടെ ഭാഗമായി സെപ്തംബര്‍ 11ന് രാവിലെ 11 ന് കടമ്പഴിപ്പുറം വി.ടി ഭട്ടതിരിപ്പാട് കോളേജിലും ഉച്ചയ്ക്ക് മൂന്നിന് ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജിലും 12 ന് രാവിലെ 11 ന് കടമ്പഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഉച്ചയ്ക്ക് രണ്ടിന് ശ്രീകൃഷ്ണപുരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഗോത്രകലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും.
    ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ വെള്ളിനേഴിയില്‍ സംഘടിപ്പിക്കുന്ന ദേശീയ ഫോക് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും പറഞ്ഞു. സംഘടക സമിതി രൂപീകരണം മുതല്‍ വളരെ കൃത്യതയോടെയാണ് മേളയുടെ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വലിയ ക്യാന്‍വാസില്‍ കേരളത്തില്‍ തന്നെ ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരിക്കും. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും കലാസ്വാദകരുടെയും വലിയ ഒരു ഒഴുക്കു തന്നെ മേളയിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രായഭേദമന്യേ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ക്ലാസിക്കല്‍ കലയുടെ മണ്ണില്‍ ഫോക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതുകൊണ്ട് കലകള്‍ക്ക് പരസ്പരം കൊടുക്കല്‍-വാങ്ങലുകള്‍ കൂടി സാധ്യമാകുമെന്ന് സെക്രട്ടറി പറഞ്ഞു.
    പത്രസമ്മേളനത്തില്‍ പങ്കെടുത്തവർ
    1)കരിവെള്ളൂര്‍ മുരളി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി
    2)ടി.ആര്‍ അജയന്‍, കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം
    3)വി.രാമന്‍കുട്ടി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍.


  • ""ബി.ടി.എ, എം.ടി.എ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.''
    കേരള സംഗീത നാടക അക്കാദമി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന് ബി.ടി.എ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും എം.ടി.എ ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 2,500 രൂപയായിരിക്കും ഓരോ വിഭാഗത്തിലും സ്‌കോഷര്‍ഷിപ്പ് തുകയായി നല്‍കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ബി.ടി.എ പ്രതിവര്‍ഷം 12 പേര്‍ വീതം ആകെ 36 വിദ്യാര്‍ത്ഥികളേയും എം.ടി.എ പ്രതിവര്‍ഷം 10 പേര്‍ വീതം ആകെ 20 വിദ്യാര്‍ത്ഥികളേയും ആണ് കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷഫോറവും നിയമാവലിയും അക്കാദമിയുടെ വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സെപ്തംബര്‍ 21 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവികള്‍ മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0487 2332134.


  • ""ദേശീയ ഫോക് ഫെസ്റ്റിവലിന് സ്വാഗത സംഘം രൂപീകരിച്ചു''
    വെള്ളിനേഴി കലാഗ്രാമത്തില്‍ സെപ്തബര്‍ 10,11,12 തിയ്യതികളില്‍ കേരള സംഗീത നാടക അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഫോക് ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി എം.ബി.രാജേഷ്, എംഎല്‍.എ മാരായ മമ്മിക്കുട്ടി, അഡ്വ.കെ.പ്രേം കുമാർ, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളും വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയലക്ഷ്മി ചെയര്‍മാനും വി.രാമന്‍കുട്ടി ,അപ്പുക്കുട്ടന്‍ സ്വരലയം, കെ വി. കുമാരന്‍, വെള്ളിനേഴി ആനന്ദ് എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒറീസ്സ, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളം ഫോക് നര്‍ത്തകീ -നര്‍ത്തകരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുക. കൂടാതെ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ സോദാഹരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.


  • ""സ്‌റ്റൈപ്പന്റിനുള്ള കൂടിക്കാഴ്ച 12 നും 13 നും''
    കേരള സംഗീത നാടക അക്കാദമി കലാപരിശീലനത്തിന് നല്‍കി വരുന്ന നൃത്തവിഭാഗം സ്‌റ്റൈപ്പന്റിന് അക്കാദമിയില്‍ അപേക്ഷ നല്‍കിയിട്ടുള്ള തൃശ്ശൂര്‍ ഒഴിച്ച് മറ്റെല്ലാ ജില്ലക്കാര്‍ക്കുമുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 12,13 തിയതികളില്‍ അക്കാദമി ഓഫീസില്‍ നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള കുട്ടികള്‍ അവര്‍ക്ക് അനുവദിച്ച സമയത്ത് ഓഫീസില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമി ഓഫീസുമായി 0487 2332134, 7736922245 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.


  • "മണ്‍സൂണ്‍ മ്യൂസിക്കുമായി കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാര സമര്‍പ്പണം നാളെ''
    ഇമ്പമാര്‍ന്ന സംഗീതത്തിന്റെയും വെവിധ്യമാര്‍ന്ന ഓര്‍ക്കെസ്ട്രയുടെയും സമന്വയമായ മണ്‍സൂണ്‍ മ്യൂസിക്കിന്റെ അകമ്പടിയോടെ കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നാളെ(ജൂലൈ 09) രാവിലെ പത്തിന് കെ.ടി മുഹമ്മദ് തിയേറ്ററില്‍ നടക്കും. കലയുടെ വിഭിന്ന മേഖലയില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന മൂന്ന് കലാകാരന്മാരെ ഫെലോഷിപ്പും 17 കലാകാരന്മാരെ അവാര്‍ഡും 22 ഗുരുവര്യന്മാരെ ഗുരുപൂജാപുരസ്‌കാരവും നല്‍കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിക്കും. അതിനോടനുബന്ധിച്ച് അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു,പി ബാലചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍.അജയന്‍ നന്ദിയും പറയും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് മണ്‍സൂണ്‍ മ്യൂസിക് അരങ്ങേറും. മിഥുനത്തിലെ മഴയുടെ സൗന്ദര്യത്തെ സംഗീതത്തിലേക്ക് ആവാഹിച്ച് ഗാനസ്വാദകരുടെ മനസ്സും കാതും അനൂഭൂതിസാന്ദ്രമാക്കാന്‍ അക്കാദമി അവാര്‍ഡ് ജേതാവായ പ്രകാശ് ഉള്ളിയേരിയുടെ നേതൃത്വത്തിലാണ് മണ്‍സ്യൂണ്‍ മ്യൂസിക് അണിയിച്ചൊരുക്കുന്നത്. പുരസ്‌കാര ജേതാക്കളും അക്കാദമി ഭരണസമിതി അംഗങ്ങളുമാണ് മണ്‍സ്യൂണ്‍ മ്യൂസിക്കില്‍ അണിനിരക്കുന്നത്. സംഗീതസംവിധായനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍, വി.ടി മുരളി, പ്രൊഫ.എന്‍.ലതിക, പാലക്കാട് ശ്രീറാം, ഉസ്താദ് അഷറഫ് ഹൈദ്രാസ്, നിമിഷ സലീം, ആനയടിപ്രസാദ് ഉപകരണസംഗീതജ്ഞരായ തിരുവിഴ വിജു.എസ്.ആനന്ദ്, ആലപ്പുഴ എസ്.വിജയകുമാര്‍, ശിവദാസ്‌ചേമഞ്ചേരി തുടങ്ങിയവരാണ് മണ്‍സൂണ്‍ മ്യൂസിക്കില്‍ അണിനിരക്കുന്നത്. ആറുപതിറ്റാണ്ടിന് ശേഷം അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാന മന്ദിരം പ്രവര്‍ത്തനമാരംഭിച്ച് ആറുപതിറ്റാണ്ടിന് ശേഷം കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാന മന്ദിരം ഒരുങ്ങി. കേരള സംഗീത നാടക അക്കാദമിയുടെ ചെമ്പൂക്കാവിലെ ഓഫീസ് വളപ്പിലാണ് ആസ്ഥാനം മന്ദിരം ഒരുക്കിയത് .അക്കാദമി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെയറിയാന്‍ നിര്‍വഹിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയാണ് പ്രസിദ്ധീകരണ വിഭാഗത്തിന് ആസ്ഥാനമന്ദിരം വിഭാവനം ചെയ്തതും യഥാര്‍ത്ഥ്യമാക്കിയതും. ആസ്ഥാന മന്ദിരം യഥാര്‍ത്ഥമാകുന്നതോടെ കേളി മാസികയുടെയും പുസ്തകപ്രസിദ്ധീകരണങ്ങളുടെയും കാര്യത്തില്‍ വന്‍കുതിച്ചുചാട്ടം നടത്താന്‍ കഴിയുമെന്ന് സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഭൂമിയെ പച്ചപ്പട്ടണിയിക്കാന്‍ അക്കാദമി വളപ്പില്‍ പ്ലാവുദ്യാനം യഥാര്‍ത്ഥ്യമാക്കും കേരള സംഗീത നാടക അക്കാദമിയുടെ ക്യാമ്പസ്സിനെ ഹരിതാഭമാക്കുന്നതിന് അക്കാദമി വിഭാവനം ചെയ്ത പ്ലാവുദ്യാനം പദ്ധതിക്ക് ഞായാറാഴ്ച തുടക്കം കുറിക്കും. അക്കാദമി പുരസ്‌കാര ചടങ്ങിന് മുന്നോടിയായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, ബാലചന്ദ്രന്‍ എംഎല്‍.എ., ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്ലാവുകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. പൊതുയിടങ്ങളിലും സ്വകാര്യ പറമ്പുകളിലും ലക്ഷക്കണക്കിന് പ്ലാവിന്‍തൈകള്‍ നട്ട് പ്രശസ്തനായ പ്ലാവ് ജയനാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. 12 ഇനങ്ങളില്‍പ്പെട്ട പ്ലാവിന്‍തൈകളാണ് അക്കാദമി വളപ്പില്‍ നട്ടുപിടിപ്പിക്കുന്നത്.


  • ""കേരള സംഗീത നാടക അക്കാദമി പ്രവാസി നാടകോത്സവം : ചെന്നൈയില്‍ സംഘാടക സമിതി രൂപീകരിച്ചു.''

  • ""കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തിലേക്കുള്ള പത്ത് നാടകങ്ങള്‍ തെരഞ്ഞെടുത്തു.''

  • ""പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.''

  • "കേരള സംഗീത നാടക അക്കാദമി കലാപരിശീലനത്തിന് 30 ലക്ഷം രൂപ സ്റ്റൈപന്റ് നല്‍കും
    വിദ്യാര്‍ത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി സ്റ്റൈപന്റ് നല്‍കും. പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റൈപന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയസംഗീതം(വായ്പ്പാട്ട്, വീണ, വയലിന്‍, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. സ്റ്റൈപന്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 2023 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്റ്റൈപന്റ് ലഭിക്കുക. അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം മാര്‍ച്ച് 31 നകം അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു. ഫോണ്‍ - 0487 2332134.
    "


  • "കേരള സംഗീത നാടക അക്കാദമി ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
    കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന സംഗീതം, നാടകം, നൃത്തം, വാദ്യകല, കഥാപ്രസംഗം, മാജിക്, മിമിക്രി, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നാടന്‍കലകള്‍, ഗോത്രകലകള്‍ എന്നീ കലാവിഭാഗങ്ങളില്‍പ്പെടുന്ന കലാകാരന്മാരെയും കലാകാരികളെയും അപകട വൈദ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട സമിതികളില്‍ നിന്നും കലാകാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . കലാപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 20നും 70നും ഇടയില്‍ പ്രായമുള്ളവരും ഇപ്പോഴും കലാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമായ കലാപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അക്കാദമി അപകടവൈദ്യ ഇന്‍ഷ്വറന്‍സ് (മെഡിക്ലെയിം ഇന്‍ഷ്വറന്‍സ്) ഏര്‍പ്പെടുത്തുന്നത്. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ, കലാസമിതികള്‍ മുഖേനയോ അപേക്ഷ നല്‍കണം. 2022 ജനുവരി മുതല്‍ 2023 ഫെബ്രുവരി മാസം വരെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കലാകാരന്മാര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എം.പി/എം.എല്‍.എ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ കലാകാരന്‍/കലാകാരിയാണെന്നുള്ള സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്. തൃശൂര്‍ - 680 020 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം അപേക്ഷിക്കണം. അപേക്ഷയുടെ മാതൃക അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ലഭ്യമാണ്.
    "


  • "നടന്‍ മുരളിയുടെ പ്രതിമാ നിര്‍മ്മാണം: വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും
    കേരള സംഗീത നാടക അക്കാദമിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് അക്കാദമിയുടെ യശസ്സ് കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അക്കാദമിക്കെതിരെയും കലാകാരന്മാര്‍ക്കെതിരെയും പൊതുജനവികാരം ഇളക്കിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര നടനുമായ മുരളിയുടെ വെങ്കലപ്രതിമ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്ത ശില്പി വില്‍സണ്‍ പൂക്കായി അക്കാദമിയില്‍ നിന്നും മുന്‍കൂറായി കൈപ്പറ്റിയ തുകയായ 5,70,000 രൂപ എഴുതിത്തള്ളുന്നതിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. മുരളിയുടെ വെങ്കല ശില്പം നിര്‍മ്മിക്കുന്നതിന് കെ.പി.എ.സി ലളിത ചെയര്‍പേഴ്‌സണും എന്‍ രാധാകൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ അക്കാദമി നിര്‍വ്വാഹക സമിതിയാണ് തീരുമാനം കൈകൊണ്ടത്. നിര്‍മ്മാണച്ചെലവുകള്‍ക്ക് കരാര്‍തുകയില്‍ 5,70,000 രൂപ മുന്‍കൂര്‍ ആയി ശില്പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നെങ്കിലും ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ മുഴുവന്‍പണം നല്‍കു എന്നതായിരുന്നു കമ്മിറ്റിയുടെ തീരുമാനം. അദ്ദേഹം നടത്തിയ പരിശോധനയില്‍ വില്‍സണ്‍ പൂക്കായി നിര്‍മ്മിച്ച പ്രതിമയ്ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആ കരാറില്‍ നിന്ന് സംഗീത നാടക അക്കാദമി പിന്‍മാറുകയും മുന്‍കൂര്‍തുകയായ 5,70,000 രൂപ ശില്പി തിരിച്ചടക്കണമെന്ന് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുക തിരിച്ചടയ്ക്കാന്‍ സാമ്പത്തികമായി ശേഷിയില്ലെന്ന ശില്പിയുടെ നിവേദനം അംഗീകരിച്ച് സര്‍ക്കാര്‍ തുക എഴുതിത്തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
    സാമൂഹ്യമാധ്യമങ്ങളില്‍ ശില്പി മുന്‍കൂറായി സ്വീകരിച്ച തുക എഴുതിതള്ളിയ വാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രത്തിന് ഈ വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. വില്‍സണ്‍ പൂക്കായി തുക കൈപ്പറ്റിയല്ലാതെ വെങ്കല പ്രതിമ നിര്‍മ്മിച്ച് അക്കാദമിക്ക് കൈമാറിയിട്ടില്ല. ഈ വാര്‍ത്തയോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം 2010 ല്‍ കവി രാവുണ്ണി സെക്രട്ടറിയായിരുന്ന കാലത്ത് തൃശ്ശൂരിലെ ശില്പി രാജന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അദ്ദേഹം നിര്‍മ്മിച്ച നടന്‍ മുരളിയുടെ ഒരു കഥാപാത്രമായ ലങ്കാലക്ഷമിയിലെ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. അക്കാദമി തിയറ്ററില്‍ അവതരിപ്പിച്ച ഏകപാത്രനാടകമാണ് ലങ്കാലക്ഷ്മി. സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്തെ അടിസ്ഥാനമാക്കി മുരളി അവതരിപ്പിക്കുകയും അനശ്വരമാക്കുകയും ചെയ്ത രാവണന്റെ വേഷം സര്‍വ്വത്ര അംഗീകരിക്കപ്പെട്ടിരുന്നു. മുരളിയുടെ വിയോഗത്തിനുശേഷം അദ്ദേഹം അവതരിപ്പിച്ച രാവണവേഷം കരിങ്കലില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശില്പി രാജന്‍ അക്കാദമിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഥാപാത്രത്തിന്റെ ശില്പം എന്ന ആശയം അംഗീകരിച്ച് അതിന് അനുമതി നല്‍കുകയാണ് 2010 ല്‍ അക്കാദമിയുടെ ഭരണ സമിതി ചെയ്തത്. ലങ്കാലക്ഷ്മി നാടകത്തിലെ ചിത്രം നോക്കിയാണ് രാജന്‍ ഈ ശില്പം രചിച്ചത്. ശില്പത്തിന്റെ ശിലാഫലകത്തില്‍ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് അന്നുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നടന്‍ മുരളിയുടെ ചിത്രം എന്നല്ല രാവണന്റെ ശില്പം എന്നാണ് ഫലകത്തില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷമായി ഈ ശില്പം അക്കാദമി തിയറ്ററിന്റെ മുന്നില്‍ തന്നെയുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. ഈ വാസ്്തവത്തിനെ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അക്കാദമിക്കെതിരെ നിരന്തരം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ചരിത്രവിജയത്തിന്റെ നേട്ടവുമായി നി ല്ക്കുന്ന സംഗീത നാടക അക്കാദമിയെ കരിവാരിത്തേക്കുന്നതിനുള്ള പരിശ്രമം കൂടി ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് സത്യത്തോടൊപ്പം നില്‍ക്കണമെന്നും വ്യാജവാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആരും ഷെയര്‍ ചെയ്യരുതെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു."


  • ""കെ.രാഘവന്‍മാസ്റ്റര്‍ ഫൗണ്ടേഷന്‍, ഓഫീസ് ഉദ്ഘാടനം ചെയ്തു.
    കെ.രാഘവന്‍മാസ്റ്റര്‍ ഫൗണ്ടേഷന്‍ സംഗീതകലാപഠന ഗവേഷണകേന്ദ്രത്തിന് കോഴിക്കോട്ട് ആസ്ഥാനം. കോഴിക്കോട് സ്റ്റേഡിയം കോര്‍ണര്‍ പാവമണി റോഡിലെ പൂതേരി ബില്‍ഡിംഗിലെ ഓഫീസ് ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് വി.ടി.മുരളി അധ്യക്ഷത വഹിച്ചു.പി.കെ.ഗോപി, ആര്‍.കനകാംബരന്‍, വിത്സന്‍ സാമുവല്‍,ആനയടി പ്രസാദ്, ഡോ.യു.ഹേമന്ത് കുമാര്‍, ഫൈസല്‍ എളേറ്റില്‍, സി.എസ്.മീനാക്ഷി, ആനന്ദ് കാവുംവട്ടം, കുഞ്ഞിക്കണാരന്‍, അഷ്‌റഫ് കുരുവട്ടൂര്‍, വേലായുധന്‍ എടച്ചേരിയന്‍, എം.എച്ച്.താഹിറ, സി.പി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഭാനുപ്രകാശ് യു.പി, എ.എം.ദിലീപ്കുമാര്‍, രൂപേഷ്, ഇന്ദുലേഖ, ദിനേശ് ചോമ്പാല, മണികണ്ഠന്‍ ചേളന്നൂര്‍ എന്നിവര്‍ രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി ടി.വി.ബാലന്‍ സ്വാഗതവും അനില്‍മാരാത്ത് നന്ദിയും പറഞ്ഞു.''

  • ""അമേച്വര്‍ നാടക സമിതികള്‍ക്കുള്ള രണ്ട് ലക്ഷം രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി.''

  • ""കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്വര്‍ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റ് സമര്‍പ്പിക്കാനുളള തീയ്യതി ജനുവരി അഞ്ചുവരെ വീണ്ടും നീട്ടി.''

  • ""കേരള സംഗീത നാടക അക്കാദമി: നാടകനിര്‍മ്മാണത്തിന് അമേച്വര്‍ നാടക സമിതികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.''

  • ""ഇറ്റ്‌ഫോക്ക് : അന്തര്‍ദേശീയ വിഭാഗത്തിലേക്ക് 12 നാടകങ്ങളും ദേശീയ വിഭാഗത്തില്‍ നാല് മലയാള നാടകങ്ങള്‍ ഉള്‍പ്പെടെ പതിനാല് നാടകങ്ങളും തെരഞ്ഞെടുത്തു.''

  • ""ഡോ.ജി.ഗംഗാധരന്‍ നായരുടെ സ്മരണയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കും. പുരസ്‌കാരതുക ഗംഗാധരന്‍ നായരുടെ ജീവിത പങ്കാളി അക്കാദമിക്ക് കൈമാറി.''

  • ""കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്വര്‍ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റ് സമര്‍പ്പിക്കാനുളള തീയ്യതി നീട്ടി.''

  • """ഇറ്റ്‌ഫോക്കില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 16 വരെ നീട്ടി."

    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്കില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. https://www.theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടതെന്ന് അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ അറിയിച്ചു.
  • ""കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്വര്‍ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു.''

  • ""അന്തര്‍ദേശീയ നാടകോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാം.''

  • ""പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ സംഘാടനത്തിന് കേരള സംഗീത നാടക അക്കാദമി അവസരം ഒരുക്കുന്നു.''

  • ""കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ മഹോത്സവം : നിങ്ങള്‍ക്കും സംഘാടകരാകാം കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന്റെ സംഘാടനത്തിന് കലാസമിതികള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമി അവസരം ഒരുക്കുന്നു. അക്കാദമി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി കഥാപ്രസംഗ 'മഹോത്സവത്തിന്റെ സംഘാടനത്തിന് താല്‍പര്യമുള്ള കലാസമിതികളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രേഖാമൂലം അക്കാദമിയില്‍ ഈ മാസം 30 നകം അപേക്ഷിക്കണം. ജൂനിയര്‍- സീനിയര്‍ കാഥികരുടെ തെരഞ്ഞെടുപ്പ് അക്കാദമി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഹോത്സവത്തിന്റെ സംഘാടനത്തിന് ആവശ്യമായ ഭൗതിക സാഹചര്യവും മറ്റു അനുബന്ധ സൗകര്യവും ഒരുക്കുകയാണ് സംഘാടകരുടെ പ്രഥമ കര്‍ത്തവ്യം. കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വേദികളുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം. സംഘാടനത്തിന് താല്‍പര്യം അറിയിക്കുമ്പോള്‍ സംഘാടനത്തിലെ മുന്‍കാല പരിചയം,പ്രാവീണ്യം എന്നിവ കൂടി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓരോ അവതരണത്തിനും കാഥികര്‍ക്ക് അര്‍ഹമായ പ്രതിഫലം അക്കാദമി നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0487 2332134, 2332548.''

  • ""കേരള സംഗീത നാടക അക്കാദമി പതിമൂന്നാമത് അന്തര്‍ദേശീയ നാടകോത്സവം: ഫെസ്റ്റിവല്‍ ഡയക്ടറേറ്റ് നിലവില്‍ വന്നു.''

  • ""കേരള സംഗീത നാടക അക്കാദമി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയ്യതി ദീര്‍ഘിപ്പിച്ചു. ''

  • ""സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ''

  • ""പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ രണ്ടുകോടി രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ''

  • ""കേരള സംഗീത നാടക അക്കാദമിയുടെ രണ്ട് കോടി രൂപ ധനസഹായത്തിന് മെയ് 31 വരെ അപേക്ഷിക്കാം. ''

  • "" കേരള സംഗീത നാടക അക്കാദമി പ്രൊഫഷണൽ നാടകസംഘങ്ങൾക്ക് രണ്ടു കോടി രൂപ ധനസഹായം നൽകും. ധനസഹായത്തിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ''

  • "" കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു''

  • "" tIcf kwKoX \mSI A¡m-Zan Ata-NzÀ \mStImÕhw amÀ¨v apX tabv hsc''

  • "" കേരള സംഗീത നാടക അക്കാദമിയുടെ ഏകപാത്ര നാടകോത്സവത്തിലേക്ക് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 15 വരെ നീട്ടി''

  • "" ചുമതലയേറ്റു''

  • "" കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം നടത്തും: നാടകോത്സവത്തിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 23 വരെ സമർപ്പിക്കാം''

  • ""ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ് .''

  • "" കാഥികരെ ഇതിലേ,ഇതിലേ.......കേരള സംഗീത നാടക അക്കാദമി കഥാപ്രസംഗ കലാകാരന്മാര്‍ക്ക് 19 ലക്ഷം രൂപ ധനസഹായം നല്‍കും.''

  • "" ഹോപ്പ് ഫെസ്റ്റ് 2021 ക്ഷണകത്ത്.''

  • "" ത്രിദിന ഹോപ്പ് ഫെസ്റ്റ് ഡിസംബര്‍ 29 ന് ആരംഭിക്കും
    സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റ് ഡിസംബര്‍ 29 ന് അക്കാദമി അങ്കണത്തില്‍ ആരംഭിക്കും . മേളയുടെ ആരംഭ ദിനമായ ഡിസംബര്‍ 29 ന് പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന വാദ്യമേളം അരങ്ങേറും.യുവ നാടക പ്രതിഭകള്‍ക്കൊപ്പം , ശ്രദ്ധേയരായ നാടക പ്രവര്‍ത്തകരായ അടാട്ട് ഗോപാലന്‍, കെ.വി ഗണേശ്, സി.ആര്‍ രാജന്‍, ജെയിംസ് ഏലിയ, ആനന്ദ് സാമി തുടങ്ങിയവരുടെ അവതരണങ്ങളും നടക്കും. ബെല്‍ഫാസ്റ്റ് അന്തര്‍ദേശീയ കലാ മേളയില്‍ നിന്നുള്ള വീഡിയോ ഡിസംബര്‍ 30 ന് പ്രദര്‍ശിക്കും.ശില്പ മുദ്ബി നയിക്കുന്ന അര്‍ബണ്‍ ഫോക്ക് പ്രൊജക്ട് പാട്ടുകളിലൂടെയും കഥകളിലൂടെയും കാണികളെ ആകര്‍ഷിക്കും.ഫെസ്റ്റിന്റെ അവസാനദിനത്തില്‍ ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള സൂഫി നാടോടിഗായകനായ മൂരലാല മര്‍വാദയുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും.
    പൂര്‍ണ്ണമായും കോവിഡ് ചട്ടങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ്സ് മുഖേനേയാണ് . ഓരോ ദിവസവും ഷോ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ സൗജന്യ പാസ്സ് വിതരണം ചെയ്യും. ഒരേസമയം ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ 200 പേരെയും ബ്ലാക്ക് ബോക്‌സില്‍ 100 പേരെയും കെ.ടി മുഹമ്മദ് സ്മരക തിയ്യറ്ററില്‍ 150 പേരെയുമാണ് പ്രവേശിപ്പിക്കുക.
    2021 ഇറ്റ്‌ഫോക്ക് എഡിഷന്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ ,ഇവിടെ നടക്കുന്നത് ഒരു വ്യാഴവട്ടക്കാലത്തെ ഇറ്റ്‌ഫോക്കിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഫോട്ടോ എക്‌സിബിഷനാണ്. 2022 ല്‍ നടത്താനുദ്ദേശിക്കുന്ന ഇറ്റ്‌ഫോക്കിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങികഴിഞ്ഞു.ഡിസംബര്‍ 25 മുതല്‍ ജനുവരി അഞ്ചുവരെയാണ് ഇറ്റ്‌ഫോക്ക് ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ''

  • "" ഇറ്റ്‌ഫോക്ക്‌ ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ ജനുവരി അഞ്ചു വരെ
    ഹോപ്പ് ഫെസ്റ്റിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇ റ്റ്‌ഫോക്ക്‌ ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ ആരംഭിക്കും. ഇറ്റ്‌ഫോക്ക്‌ തുടങ്ങിയ 2008 മുതല്‍ക്കുള്ള 12 എഡിഷനുകളിലെ അപൂര്‍വ്വങ്ങളായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാകും ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുക. ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി അഞ്ചിന് സമാപിക്കും. രാവിലെ പതിനൊന്ന് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും പ്രദര്‍ശനം. ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇറ്റ്‌ഫോക്കിന്റെ 12 എഡിഷനുകളുടെ നാള്‍വഴിയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ കഴിയുമെന്ന് സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.''

  • "" കേരള സംഗീത നാടക അക്കാദമി കഥാപ്രസംഗമഹോത്സവവും യുവകാഥികർക്ക് ധനസഹായവും.''

  • "" അമേച്വര്‍ നാടക സമിതികള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം പദ്ധതിക്ക് തുടക്കമായി : തെരഞ്ഞടുക്കപ്പെട്ട നാടകങ്ങള്‍ ഫെബ്രുവരി രണ്ടാംവാരം മുതല്‍ അരങ്ങിലെത്തും പട്ടിക പ്രസിദ്ധീകരിച്ചു.

    കേരള സംഗീത നാടക അക്കാദമി ആവിഷ്‌കരിച്ച അമേച്വര്‍ നാടക സമിതികള്‍ക്കുള്ള 50 ലക്ഷം രൂപയുടെ ധനസഹായം പദ്ധതിക്ക് അക്കാദമി അങ്കണത്തില്‍ തുടക്കമായി. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 25 നാടകങ്ങള്‍ 2022 ഫെബ്രുവരി രണ്ടാംവാരം മുതല്‍ അരങ്ങിലെത്തും. 25 അമേച്വര്‍ നാടകസമിതിക്കും നാടകാവതരണത്തിനായി രണ്ട് ലക്ഷം രൂപ വീതമാണ് അക്കാദമി ധനസഹായം അനുവദിക്കുന്നത്. അക്കാദമി വിഭാവനം ചെയ്ത അഞ്ച് നാടകോത്സവത്തിലൂടെയാണ് ഈ നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്നത്. കോവിഡ് മഹാമാരിമൂലം ജീവിതം പ്രതിസന്ധിയിലായ കലാകാരന്‍മാരെ സഹായിക്കുന്നതിനായാണ് അക്കാദമി ഈ ബൃഹത്തായ പദ്ധതി ആവിഷ്‌കരിച്ചത്. തെരഞ്ഞടുക്കപ്പെട്ട നാടക സമിതികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായുള്ള യോഗം കേരള സംഗീത നാടക അക്കാദമിയില്‍ സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശിയുടെ അധ്യക്ഷതയില്‍ നടന്നു. തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്കുള്ള ആദ്യഘട്ട തുക എത്രയും പെട്ടന്ന് അനുവദിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്ന നാടകകലാകാരന്‍മാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇത്തരം പദ്ധതികള്‍ അക്കാദമി വളരെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നടപ്പിലാക്കുന്നത്. അക്കാദമി നിര്‍വാഹക സമിതി അംഗം വി.ഡി പ്രേമപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍ കുമാര്‍, തെരഞ്ഞെടുക്കപ്പെട്ട അമേച്വര്‍ നാടക സമിതികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ''

  • "" 100 കേരള ഗാനങ്ങൾക്ക് ധനസഹായം: പട്ടിക പ്രസിദ്ധീകരിച്ചു ''

  • "" 100 കേരള ഗാനങ്ങൾക്ക് ധനസഹായം: ലിസ്റ്റ് വിശദാംശങ്ങൾ''

  • ""സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം 2019, 2021 ഒക്ടോബർ 25 മുതൽ 29 വരെ .''

  • "" കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകസമിതികൾക്കുള്ള ധനസഹായത്തിനായി 25 നാടകങ്ങൾ തെരഞ്ഞെടുത്തു.''

  • "" കേരള സംഗീത നാടക അക്കാദമി 2020 പുരസ്‌കാര സമർപ്പണം 31/08/2021 ന്.''

  • "" കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ 31/08/2021 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിതരണം ചെയ്യും.''

  • "" 100 കേരള ഗാനങ്ങൾക്ക് ധനസഹായം: അപേക്ഷതീയതി നീട്ടി.''

  • "" നാടകരചനയെയോ, നാടകാവതരണത്തെയോ സംബനഗ്രന്ഥങ്ങൾക്കുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി.''

  • "" നാടകരചന , നടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു''

  • ""100 കേരള ഗാനങ്ങൾക്ക്‌ ധനസഹായം - അപേക്ഷ ക്ഷണിക്കുന്നു ''

  • ""സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം - 2019
    തെരഞ്ഞെടുത്ത നാടകങ്ങൾ പ്രസിദ്ധീകരിച്ചു.
    ''

  • ""AtaNzÀ, s{]m^jWÂ  IemkanXn
    A^nentbj\pff hyhØIÄ.
    ''

  • ""AtaNzÀ / s]m^jWÂ
    IemkanXnIfn \n¶v
    AwKoImc¯n\v At]£
    £Wn¨p.''

  • ""AtaNzÀ \mSIkanXn¡v
    [\klmb¯n\v At]£
    kaÀ¸n¡m\pÅ Ahkm\
    Xo¿Xn sabv 5 hsc \o«n.''

  •  
  • ""Hm¸tdänwKv knÌw, {]n\vdÀ,
     bp]nFkv, _mädn F¶nhbpff 
    ]pXnb sUkvIvtSm¸v I¼}«dn\mbn 
    D²cWnIÄ £Wn¡p¶p.''

  • ""AtaNzÀ \mSImhXcWw
    [\klmb¯n\pff
    At]£mt^mdw''

  • ""AtaNzÀ \mSImhXcWw
    [\klmb¯n\pff \nbamhen''

  • ""AtaNzÀ \mSIkanXnIÄ¡pff
    klmb¯n\v At]£ £Wn¨p''

  • ""s{]m^jWÂ \mSI aÕc¯n\pff At]£mt^mdw & \nbamhen  ''

  • ""kwØm\ s]m^jWÂ
    \mSIaÕcw At]£ £Wn¨p ''

  • ""FUntämdnb AknÌâv XkvXnI
    bnte¡pff dm¦v ]«nI
    {]kn²oIcn¨p.''

  • ""]pXnb sh_vsskän\mbn Izt«j³
     £Wn¡p¶p.''

  • ""tImhnUvþ19 kamizmk [\klmb
     ]²Xn രേഖകൾ വീണ്ടും സമർപ്പിക്കൽ.''

  • ""tImhnUvþ19 kamizmk [\klmb
     ]²Xn''

  • ""Ip«nIfpsS Iem]cnioe\¯n\v [\klmb¯n\pff At]£ t^mw & \nbamhen''